school activity calander

x

ACTIVITIES

Thursday 6 July 2017

ഡെങ്കിപ്പനി ബോധവല്‍ക്കരണം
മഴക്കാലരോഗമായ ഡങ്കിപ്പനിയുടെ പ്രതിരോധബോധവല്‍ക്കരണക്ലാസ്
ശ്രീമതി.ഷീബ.കെ.വി.കൈകാര്യം ചെയ്തു.എന്‍.സി.സി.യുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ്സിന് എന്‍.സി.സി.ഓഫീസര്‍ ശ്രീ.കെ.വി.ഹരീന്ദ്രന്‍ നേതൃത്വം നല്‍കി.സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.അനിത.കെ ഉദ്ഘാടനം ചെയ്തു.








Wednesday 28 June 2017

വായനാവാരാചരണം_കഥാചര്‍ച്ച
പ്രാണവായു-ശ്രീ.അംബികാസുതന്‍ മാങ്ങാട്
ശ്രീ.അംബികാസുതന്‍ മാങ്ങാടിന്റെ 'പ്രാണവായു' എന്ന ചെറുകഥ സ്ക്കൂള്‍ ലൈബ്രറി വായനാക്കൂട്ടത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദി
യുടെയും സംയുക്താഭിമുഖ്യത്തില്‍ ചര്‍ച്ച ചെയ്തു.വിദ്യാരംഗം കോ‍ഡിനേറ്റര്‍
ശ്രീ.പ്രതാപന്‍.എം.സ്വാഗതം ചെയ്തു.സനോഫര്‍മുഹമ്മദ്കുഞ്ഞി,അജിഷ,
നന്ദന,സൗപര്‍ണിക ദിനേശ്,ഗോപികഅശോകന്‍, മുബഷീറ,മുഫീദ 
എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.സിനാന മോഡറേറ്ററായി.നന്ദകിഷോര്‍ നന്ദി പറഞ്ഞു.ലൈബ്രറി ഇന്‍ചാര്‍ജ് ശ്രീ.സി.കെ.വേണു നേതൃത്വം നല്‍കി..













Thursday 22 June 2017


 ലോകയോഗാ ദിനം -ജൂണ്‍ 21

ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ ലോകയോഗാദിനം ആചരിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.‍ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
കായികാധ്യാപകന്‍ ശ്രീ.സതീശന്‍.ടി നേതൃത്വം നല്‍കി.










Monday 19 June 2017

JAYCEES EXELLENCE AWARDS-2017

ജേസീസ് പാലക്കുന്നിന്റെ ആഭിമുഖ്യത്തില്‍ 2017 എസ്.എസ്.എല്‍.
സി.പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്ക് 
ഉദുമ എം.എല്‍.എ.ശ്രീ.കെ.കുഞ്ഞിരാമന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു.P.T.A.
പ്രസിഡണ്ട് ശ്രീ.എ.കുഞ്ഞിരാമന്‍,വാര്‍ഡ് മെമ്പര്‍ ശ്രീമതി.ശ്യാമള.കെ.
എന്നിവര്‍ സംബന്ധിച്ചു. 













വായനാദിനം ജൂണ്‍ 19

വായനാദിനം സ്ക്കൂളില്‍ അസംബ്ലി ചേര്‍ന്ന് ആചരിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.കെ.ശ്യാമള ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.എ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ്  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രതാപന്‍.എം.മുഖ്യപ്രഭാഷണവും നടത്തി.ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം സാഹിത്യകാരന്‍മാരുടെ ഫോട്ടോ പ്രദര്‍ശനം എന്നിവയും നടന്നു.യു.എസ്.എസ്.സ്കോളര്‍ഷിപ്പ് 
നേടിയ സൗപര്‍ണിക ദിനേശിനെ അഭിനന്ദിച്ചു.









ബാലവേല വിരുദ്ധദിനം (ജൂണ്‍ 12)

ബാലവേലവിരുദ്ധദിനം സാമൂഹ്യപ്രവര്‍ത്തകന്‍ ശ്രീ.മോഹനന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ് അധ്യക്ഷത
വഹിച്ചു.സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.അനിത.എം.മുഖ്യപ്രഭാഷണം 
നടത്തി.സ്റ്റാഫ് സെക്രട്ടറി.ശ്രീ.എം.പ്രതാപന്‍ നന്ദി പറഞ്ഞു.


Thursday 15 June 2017


പരിസ്ഥിതി ദിനാചരണം
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം സമുചുതമായി ആചരിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.ശ്യാമള.കെ,പി.ടി.എ.പ്രസിഡണ്ട് ശ്രീ.എ.കുഞ്ഞി
രാമന്‍,ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ് എന്നിവര്‍ വൃക്ഷത്തൈകളി‍ നട്ടു.കുട്ടികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു.





 
Blogger Templates